pk

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ മുഴുവൻ കണ്ടിജന്റ് ജീവനക്കാരെയും അടുത്ത കൗൺസിൽ യോഗത്തിൽ തന്നെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് , ആലപ്പി മുനിസിപ്പൽ ലേബർ യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഒരു വർഷത്തിലധകിമായി ജോലി ചെയ്യുന്ന മുഴുവൻ കണ്ടിജന്റ് തൊഴിലാളികളയും കോടതി വിധിപ്രകാരം വന്ന തൊഴിലാളികളിൽ അർഹരായിട്ടുള്ളവരെയും സ്ഥിരപ്പെടുത്തുക, തൊഴിലാളികൾക്ക് ലഭിക്കാനുള്ള അരിയർ ഡി.എ പി.എഫിൽ അടയ്ക്കുക സമാപിച്ച മാർ‌ച്ചും ധർണയും ആലപ്പി മുനിസിപ്പൽ ലേബർ യൂണിയൻ സി.ഐ.ടി.യു പ്രസിഡന്റ് ഡി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. എം.ആർ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എൻ.എസ്.റോബർട്ട് സ്വാഗതം പറഞ്ഞു. വി.കെ.നസറുദ്ദീൻ, തങ്കച്ചി, ശിവകുട്ടൻ, വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.