തുറവൂർ: വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 13 ന് വിദ്യാരംഭത്തോടെ സമാപിക്കും. നാളെ വൈകിട്ട് 5.30ന് പൂജവയ്പ് ,11 ന് രാവിലെ 7ന് ഗണപതി ഹവനം, വൈകിട്ട് 6.30ന് പൂജവയ്പ്, ഭജന, 7 ന് ദുർഗാപൂജ. മഹാനവമി ദിനമായ രാവിലെ 8 ന് ആയുധപൂജ, വാഹനപൂജ, വൈകിട്ട് 6.30 ന് ഭജന, 7.30 ന് വിദ്യാരാജ്ഞിപൂജ. 13 ന് രാവിലെ 7.30 ന് സരസ്വതി പൂജ, തുടർന്ന് പൂജയെടുപ്പ്, വിദ്യാഗോപാല മന്ത്രാർച്ചന, വിദ്യാരംഭം, എഴുത്തിനിരുത്ത്.