ആലപ്പുഴ : എസ്. എൻ. ഡി. പി. യോഗം 398-ാം നമ്പർ ശാഖയുടെയും കുതിരപ്പന്തി ടി. കെ. എം. എം. യു. പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം നടക്കും. നാളെ വൈകിട്ട് 6ന് അരുൺ യശോദറിന്റെ കാർമ്മികത്വത്തിൽ പൂജവയ്പ്പ്. ഭദ്രദീപ പ്രകാശനം ടി. കെ. എം. എം. യു. പി. സ്കൂൾ പ്രഥമാധ്യാപിക കെ. പി. ഗീത നിർവഹിക്കും. 13ന് വിജയദശമി ദിനത്തിൽ രാവിലെ 7 ന് അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് പൂജയെടുപ്പ്, വിദ്യാരംഭം.. 10 ന് നവരാത്രി സാംസ്കാരിക സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി പി. കെ. ബൈജു സ്വാഗതം പറയും. പ്രസിഡന്റ് റ്റി.ആർ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. : അമ്പലപ്പുഴയൂണിയൻ സെക്രട്ടറി കെ. എൻ. പ്രേമാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇൻ ചാർജ് സൗമ്യരാജ്, കുതിരപ്പന്തി കൗൺസിലർ ക്ലാരമ്മ പീറ്റർ, ഗുരുമന്ദിരം കൗൺസിലർ രമ്യ സുർജിത്ത്, ടി. കെ. എം. എം. യു. പി. സ്കൂൾ പ്രഥമാധ്യാപിക കെ. പി. ഗീത, സീനിയർ അസിസ്റ്റന്റ് ആർ. സജിത, പി. റ്റി. എ പ്രസിഡന്റ് ആർ. അനീഷ്, കുഞ്ചൻ സ്മാരകസമിതി സെക്രട്ടറി എസ്. പ്രദീപ്, എസ്. എൻ, ട്രസ്റ്റ് സെക്രട്ടറി എസ്. വീരപ്പൻ, വനിതാസംഘം സെക്രട്ടറി സിന്ധു ജഗൽകുമാർ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സി. വി. വിജേഷ്കുമാർഎന്നിവർ സംസാരിക്കും. വെെസ് പ്രസിഡന്റ് പി. മഹേഷ്കുമാർ നന്ദി പറയും.