
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്ററിന്റെയും, ഓട്ടിസം സെന്ററിന്റെയും, പീഡിയാട്രിക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വേൾഡ് സെറിബ്രൽ പാൾസി ദിനം ആചരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ.പി.ആർ.ശ്രീലത അദ്ധ്യക്ഷയായി. ഡോ.സിന്ധു പിള്ള വിവിധ തെറാപ്പികൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം നൽകി. ഡോ. ഒ.ജോസ്, ഡോ.സി.വി.ഷാജി, ഡോ.ആർ.രാകേഷ്, ഡോ.എ.ശിവറാം, ഡോ.അനുപീറ്റർ തുടങ്ങിയവർ സംസാരിച്ചു.