ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണ മഹോത്സവവുമായി ബന്ധപ്പെട്ടുള്ള അവലോകനയോഗം നടന്നു. ക്ഷേത്ര ഭരണ സമിതിയും കെട്ടുത്സവങ്ങൾ കൊണ്ടുവരുന്ന വിവിധ സംഘടനകളുടെ ഭാരവാഹികളും വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും പൊലീസ് ഡിപ്പാർട്ട്മെന്റ് ചേർന്നാണ് അവലോകനയോഗം നടത്തിയത്. ക്ഷേത്രത്തിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചും മാത്രമേ കെട്ടുത്സവങ്ങൾ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാവൂ എന്നുള്ളതാണ് യോഗ തീരുമാനം. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാകലയം അദ്ധ്യക്ഷത വഹിച്ചു. നൂറനാട് എസ്.ഐ മധുസൂദനൻ, ഭരണസമിതി സെക്രട്ടറി കെ.രമേശ്,ട്രഷറർ കെ.ആർ ശശിധരൻപിള്ള, വൈസ് പ്രസിഡന്റ് രജിൻ എസ്.ഉണ്ണിത്താൻ, ജോയിൻ സെക്രട്ടറി പി.പ്രമോദ് , കരകമ്മറ്റി ഭാരവാഹികൾ, സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.