s

ആലപ്പുഴ : ഗവ. ടി .ഡി. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിന്‍ (ഒഴിവ് 7), ജനറൽ സർജറി (7), പൾമണറി മെഡിസിൻ (1), പീഡിയാട്രിക്സ് (4), ഒ ആൻഡ് ജി (3), ഡി ആൻഡ് വി (1), പി. എം. ആർ (1), സൈക്യാട്രി (3) വിഭാഗങ്ങളിൽ ഒഴിവുള്ള സീനിയർ റെസിഡന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുള്ളവർ ജനന തീയതി, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 15 ന് രാവിലെ 11ന് ഓഫീസിൽ നേരിട്ട് ഹാജരാകണം.