ചേർത്തല:പട്ടികജാതി സംവരണത്തിൽ ക്രിമിലെയർ നടപ്പാക്കുവാൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകിയ കോടതിവിധി പുനപരിശോധിക്കണമെന്ന് കേരളവേലൻ മഹാസഭ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വിധിക്കെതിരെ ഡിസംബറിൽ ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ.ജി.സുഗതൻ അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.ഗോപിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.എൻ.വി.ശശിധരൻ,സുധീർ,ജി.ദീപു,വി.എൻ.ജയാനന്ദബാബു,ഡോ.പൊന്നമ്മ ശശിധരൻ,എൻ.വി.തമ്പി,ചമ്മനാട് പ്രകാശൻ എന്നിവർ സംസാരിച്ചു.