ആലപ്പുഴ : ടൗൺ നോർത്ത് എൻ.എസ്.എസ് കരയോഗം 2428ന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷം ഇന്ന് മുതൽ നടക്കും.

13ന് പൂജയെടുപ്പിന് ശേഷം നടക്കുന്ന വിജയദശമി സമ്മേളനവും കുടുംബ സംഗമവും എൻ.എസ്.എസ് പ്രതിനിധി സഭാംഗവും അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി രാജഗോപാലപ്പണിക്കർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ടി .സി രാധാമോഹൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം കെ.എസ് വിനയകുമാർ സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും നിർവഹിക്കും. സെക്രട്ടറി എസ്.ഹരീഷ് കുമാർ സ്വാഗതം പറയും. വൈസ് പ്രസിഡന്റ് അഡ്വ.ഡി.സഹദേവൻ നായർ, വനിതാ സമാജം പ്രസിഡന്റ് വിമലമ്മ ഉണ്ണികൃഷ്ണൻ നായർ, ആഘോഷ കമ്മിറ്റി കൺവീനർ എസ്. ശ്രീകുമാരൻ നായർ എന്നിവർ സംസാരിക്കും. ട്രഷറർ കെ.സി കൃഷ്ണൻ നായർ നന്ദി പറയും.