a

മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ കൊച്ചമ്പലത്തിന് സമീപം 48കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണാണ് മരിച്ചത്. കാറിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് കുറത്തികാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. അവിവാഹിതനാണ്. സഹോദരങ്ങൾ : ശ്രീലത, മായ.