onaghosham-nss

മാന്നാർ: കുട്ടംപേരൂർ 3500-ാം നമ്പർ ശ്രീ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടന്നു. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ഘോഷയാത്ര, പുഷ്പാർച്ചന, വഞ്ചിപ്പാട്ട് തിരുവാതിരകളി, വിവിധ കലാകായിക മത്സരങ്ങൾ, അനുമോദനം, ആദരിക്കൽ, ഓണസദ്യ, സമ്മാനദാനം എന്നിവ നടന്നു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വേലുർമഠം, സെക്രട്ടറി ടി.കെ.നാരായണൻ നായർ, ട്രഷറർ രഘുനാഥൻ നായർ.വി, കൺവീനർ രാധാകൃഷ്ണൻ നായർ നീർപള്ളിയിൽ, വനിതാ സമാജം പ്രസിഡന്റ് ജ്യോതി വേലൂർമഠം, വൈസ് പ്രസിഡന്റ് ശ്രീദേവി കുറ്റിയത്ത്, മായാദേവി പാർത്ഥസാരഥി, ജോ.സെക്രട്ടറി രജനി പ്രകാശ് എന്നിവർ സംസാരിച്ചു.