ചേർത്തല: ശ്രീമുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റിലെ നവരാത്രി മഹോത്സവം തുടങ്ങി.ദിവസേന വൈകിട്ട് ദീപാരാധന,തുടർന്ന് ഭജന,സ്തോത്രപാരായണം,അത്താഴപൂജ,പ്രസാദ വിതരണം. 11ന് വൈകിട്ട് 7.30ന് പൂജവയ്പ്പ്,വിശേഷാൽ പൂജ,അത്താഴപൂജ,8.30ന് പ്രസാദവിതരണം. 13ന് രാവിലെ 7ന് പുസ്തക പൂജ,ആയുധ പൂജ,8.33ന് വിദ്യാരംഭം.
കുറുപ്പംകുളങ്ങര പുളിയംകോട്ട്ഭാഗം നൂറ്റൊന്നു മൂർത്തിക്കൽ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും കുടുംബ സംഗമവും 10 മുതൽ 13 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് പൂജവയ്പ്പ്,11ന് വിവിധ ക്ഷേത്ര ചടങ്ങുകൾ,12ന് രാവിലെ 10ന് കുടുംബ സംഗമം,വൈകിട്ട് 7.30ന് ഭക്തിഗാനമേള. 13ന് രാവിലെ 8ന് പൂജയെടുപ്പ്,8.15ന് വിദ്യാരംഭം.