
ആലപ്പുഴ: ലഹരിമരുന്നുമായി യുവാവിനെ ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി കണ്ടത്തിൽ വീട്ടിൽ നയാബ്.കെയാണ് (36) 2.30ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായത്.
എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ.എസ്.എസിന്റെ നേതൃത്വത്തിൽ എക്സൈസ് സേനാംഗങ്ങളായ ശ്രീലാൽ, ജോൺസൺ,സൗമില,മധു,രാജീവ്, ശ്രീലാൽ, ജോൺസൻ,ഡ്രൈവർ ഭാഗ്യനാഥ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.