മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് 2,3,14,18 വാർഡുകളുടെയും തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2024 ന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 13,14 തീയതികളിൽ നടക്കും. 13ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെ മാന്നാർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വലിയകുളങ്ങര ചെങ്കിലാത്ത് എൽ.പി സ്കൂളിലും ഉച്ചക്ക് 2 മുതൽ 4.30 വരെ 18-ാം വാർഡ് പൊതുവൂർ ശ്രീമഹാത്മ അയ്യങ്കാളി കമ്മ്യൂണിറ്റി ഹാളിലും 14ന് രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ 2-ാം വാർഡ് 180-ാം നമ്പർ അങ്കണവാടിയിലും 2 മുതൽ 4.30 വരെ 3-ാം വാർഡിൽ തയ്യിൽ രാധയുടെ വസതിയിലുമാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ സാധാരണ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ ആരോഗ്യ ഇൻഷുറൻസ് കാർഡിന്റെ സഹായത്താൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിനായി ആരോഗ്യ ഇൻഷുറൻസ് കാർഡ് കൊണ്ടുവരേണ്ടതാണ്. കണ്ണട ആവശ്യമായി വരുന്നവർക്ക് ക്യാമ്പ് ദിവസം തന്നെ കുറഞ്ഞ നിരക്കിൽ കണ്ണടകൾ ലഭിക്കുന്നതും അഡ്വാൻസ് തുക നൽകി കണ്ണട ബുക്ക് ചെയ്യാവുന്നതുമാണ്. തിമിര ശസ്ത്രക്രിയ വേണ്ടിവരുന്നവരെ ഹോസ്പിറ്റൽ വാഹനത്തിൽ കൊണ്ടുപോയി ശസ്ത്രക്രിയ കഴിഞ്ഞ് അന്നേദിവസം തന്നെ തിരികെ എത്തിക്കും. കുറഞ്ഞ നിരക്കിൽ ക്യാമ്പിൽ ലാബ് സൗകര്യവും ലഭിക്കും.