f

എരമല്ലൂർ : ഓണത്തിനു ശേഷം ആവശ്യക്കാർ ഇല്ലാതായതോടെ, ചെണ്ടുമല്ലി കൃഷി നടത്തിയിരുന്ന കുടുംബശ്രീ ജെ എൽ.ജി ഗ്രൂപ്പുകളിലെ അംഗങ്ങൾ പ്രതിസന്ധിയിൽ. ഒരു കിലോ പൂവിന് 50രൂപ പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.

കാടുപിടിച്ചു കിടന്നിരുന്ന ഭൂമി ഉവെട്ടിത്തെളിച്ചാണ് കുടുംബശ്രീ ഗ്രൂപ്പുകൾ പൂകൃഷി നടത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പൂവിന് വിലക്കുറവായതിനാലാണ് നാടൻ പൂക്കൾ വാങ്ങാൻ കച്ചവടക്കാർ എത്താത്തത്. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ കിട്ടുന്ന പൂക്കൾക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നത്. നവരാത്രി പൂജകൾ ആരംഭിച്ചെങ്കിലും മതിയായ കച്ചവടം നടക്കുന്നില്ല. പച്ചക്കറി കൃഷി ചെയ്തിരുന്ന സംഘങ്ങളാണ് ഓണക്കാലത്ത് ചെണ്ട് മുല്ലകൃഷിയിലേക്ക് നീങ്ങിയത്.

പൂക്കൃഷിയിലുടെ നഷ്ടം സംഭവിച്ച ഗ്രൂപ്പുകൾക്ക് കൃഷിഭവനും പഞ്ചായത്തും സാമ്പത്തിക സഹായം ലഭ്യമാക്കണം

- ഗ്രൂപ്പ് അംഗങ്ങൾ