
കായംകുളം : എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്കൂളിൽ ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും കായംകുളം പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. എസ്.ജയചന്ദ്രൻ (പബ്ലിക് റിലേഷൻ ഇൻസ്പെക്ടർ) ,അരുൺകുമാർ (പോസ്റ്റ് മാസ്റ്റർ കായംകുളം) എന്നിവർ സ്കൂൾ സന്ദർശിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു. 'സ്പർശയോജന' പരീക്ഷയെ കുറിച്ച് എസ്.ജയചന്ദ്രൻ കുട്ടികളിൽ അവബോധം ഉണ്ടാക്കി. സ്റ്റാഫ് സെക്രട്ടറി വിജി സ്വാഗതവും നവാസ് നന്ദിയും പറയും.