youth-leag-yuvajagaran

മാന്നാർ : മുസ്ലിം യൂത്ത് ലീഗ് ചെങ്ങന്നൂർ മണ്ഡലം യുവ ജാഗരൺ മീറ്റും മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പും മാന്നാർ മാർക്കറ്റ് ജംഗ്ഷന് സമീപം ലീഗ് ഹൗസിൽ നടന്നു. സംഘടന, സമുദായം, സമൂഹം എന്ന പ്രമേയവുമായി നടന്ന യുവ ജാഗരൺ മീറ്റിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും മണ്ഡലം നിരീക്ഷകനുമായ ഫനീഫ പന്തളം നിർവ്വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹക്കീം മാന്നാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈ.പ്രസിഡന്റ് സാബു ഇലവുംമൂട്ടിൽ ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാജി കുരട്ടിക്കാട്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ മിർസാദ്, മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ലത്തീഫ്, യൂത്ത് ലീഗ് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് സൈഫുദ്ദീൻ കുന്നേൽ, നവാസ് ചക്കാലയിൽ, നിഷാദ് മാന്നാർ, ഷമീർ ചായംപറമ്പിൽ, സഫ്വാൻ, ഷഫീഖ് എന്നിവർ സംസാരിച്ചു. അമൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ലിയു ആറാം റാങ്കോടെ പി.ജി പാസായ ഷാസിയ ഷാജഹാനെ യോഗത്തിൽ അനുമോദിച്ചു. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായി ഹക്കിം മാന്നാർ (പ്രസിഡന്റ്), ഷംനാസ് കൊല്ലകടവ് (ജനറൽ സെക്രട്ടറി), ലിയാക്കത്ത് മുളക്കഴ (ട്രഷറർ), ഹാരിസ് മാന്നാർ, ഷിനാസ് കൊല്ലകടവ്(വൈസ് പ്രസിഡന്റുമാർ), ഷാനവാസ് ചായംപറമ്പിൽ, രഹനാസ് കൊല്ലകടവ്(സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.