ആലപ്പുഴ: പൊതുവിഭാഗം കാർഡുകൾക്കുള്ള (വെള്ള കാർഡ്) അരി വിഹിതം വെട്ടികുറക്കുകയും പൊതു വിഭാഗം (നീല) കാർഡിനുള്ള സ്‌പെഷ്യൽ അരി വിഹിതം നിർത്തുകയും രണ്ട് മാസത്തെ കമ്മീഷൻ തുക ലഭിക്കാത്തതും മൂലം സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് ആസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം സർക്കാരിനെ അറിയിച്ചു. പൊതുവിഭാഗം കാർഡുടമകളുടെ ഭക്ഷ്യ വിഹിതം കുറയുന്നതു മൂലം വ്യാപാരികളുടെ വേതനത്തിൽ കുറവ് വരുത്തുന്ന സംവിധാനത്തിന് സർക്കാർ അടിയന്തിരമായി പരിഹാരം കാണണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ ജില്ലാ പ്രസിഡന്റ് എൻ.കെ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപെട്ടു. യോഗത്തിൽ എൻ.ഷിജീർ, കെ.ആർ.ബൈജു, ജോർജ്ജ് ജോസഫ്, എ.നവാസ്, കെ.എസ്.ആസിഫ്, ഹരിദാസ് ശ്രീലാൽ, നസീർ, രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.