ചേർത്തല: എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ കായംകുളം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ 30ന് രാവിലെ 10.30 മുതൽ 12.30 വരെ പച്ചക്കറി കൃഷിയിലെ കീടരോഗബാധകൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള പരിശീലനം നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം.പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെകൊടുത്തിരിക്കുന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:0478 2861493, 9288400448.