
ഹരിപ്പാട്: ജനാധിപത്യ പ്രക്രിയയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന രീതിയിൽ പിണറായി വിജയനെ മൂലയ്ക്കിരുത്തി അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരാണ് കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഇതിന് നേതൃത്വം കൊടുക്കുന്നു.ഭരണം മാഫിയക്ക് എഴുതിക്കൊടുത്തു ബി.ജെ.പിയായി സെറ്റ് ചെയ്യുകയാണ് മുഖ്യമന്ത്രി. ഇതിനെതിരെ ശക്തമായ ജന വികാരം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയതായി ചാർജ് ഏറ്റെടുക്കുന്ന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു, എം.കെ വിജയൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ. വി.ഷുക്കൂർ, എം.പി പ്രവീൺ, ബിനു ചുള്ളിയിൽ, ഷംസുദ്ദീൻ കായിപ്പുറം, എം.ആർ ഹരികുമാർ, സാധിക്ക് ഇരുവേലി, രഘുവരൻ എന്നിവർ സംസാരിച്ചു.