
ബുധനൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംരംഭകത്വ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശോഭാ മഹേശൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വ്യവസായ ഓഫീസർ ചിത്ര.ജെ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് ജി.രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ.ജി.ഉണ്ണികൃഷ്ണൻ, ഹരിദാസ് .ടി.വി, സുരേഷ്.എസ്. ബുധനൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഇ.ഡി ക്ലബ് കോ-ഓർഡിനേറ്റർ സുമൻ മറിയംതോമസ് എന്നിവർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന പദ്ധതികളെയും ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ സംബന്ധിച്ചും ചെങ്ങന്നൂർ ബ്ലോക്ക് വ്യവസായ ഓഫീസർ എ.ഹരി, ബാങ്ക് വായ്‌പ നടപടിക്രമങ്ങളെകുറിച്ച് കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജർ കെ.എസ് ജിജിഭായ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.