ഹരിപ്പാട്: ജില്ലാ സ്കൂൾ ഒളിമ്പിക്സ് നെറ്റ്ബാൾ മത്സരത്തിൽ അമ്പലപ്പുഴ ഉപജില്ലയും മാവേലിക്കര ഉപജില്ലയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ അമ്പലപ്പുഴ ഉപജില്ല ഒന്നാം സ്ഥാനവും ഹരിപ്പാട് ഉപജില്ല രണ്ടാം സ്ഥാനവും കായംകുളം ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ മാവേലിക്കര ഉപജില്ല ഒന്നാം സ്ഥാനവും ആലപ്പുഴ ഉപജില്ല രണ്ടാം സ്ഥാനവും അമ്പലപ്പുഴ ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് നെറ്റ് ബാൾ മത്സരത്തിനുള്ള ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച കായിക താരമായി അമ്പലപ്പുഴ ഉപജില്ലയിലെ ഒമർ സൈൻ, പെൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച കായിക താരമായി ആലപ്പുഴ ഉപജില്ലയിലെ അനുഗ്രഹ ഷിജു എന്നിവരെ തിരഞ്ഞെടുത്തു.