photo

ചാരുംമൂട് : പടനിലം എച്ച്.എസ്.എസി ലെ കായിക താരങ്ങൾക്ക് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജേഴ്സി വിതരണം ചെയ്തു.സ്കൂളിലെ ക്രിക്കറ്റ് ടീമിനായിരുന്നു ജേഴ്സി നൽകിയത്. ചാരുംമൂട് ഏരിയ സെക്രട്ടറി എസ്.നിയാസ് ടീം ക്യാപ്ടൻ അഖിലിന് ജേഴ്സി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് എസ്. മഹേഷ്, അരുൺ അശോകൻ സ്കൂൾ യൂണിറ്റ് ഭാരവാഹികളായ അർജുൻ, അദ്വൈത,ഹാരിൻ, അഭിജിത്ത്,അഭിരാമി എന്നിവർ പങ്കെടുത്തു.