ഓച്ചിറ: 28ാം ഓണമഹോത്സവത്തിനോടനുബന്ധിച്ച് ഇടയനമ്പലം കാളകെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഇന്ന് വൈകിട്ട് 4.30ന് മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് സോമശേഖരൻനായർ അദ്ധ്യക്ഷനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചീഫ് എൻജിനിയർ ബി.കേശവദാസ് ഭദ്രദീപപ്രകാശനം നടത്തും. വിദ്യാഭ്യാസ മെരിറ്റ് അവാർഡ് ദാനവും വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഏറ്റുവാങ്ങലും സി.ആർ മഹേഷ് എം.എൽ.എ നിർവഹിക്കും. ജനജാഗ്രതാസമിതി രൂപീകരണം കായംകുളം ഡിവൈ.എസ്.പി എൻ.ബാബുകുട്ടൻ നിർവഹിക്കും. മുതിർന്ന സമിതി അംഗങ്ങളെ ക്ഷേത്രഭരണസമിതി രക്ഷാധികാരി എം.സി.അനിൽകുമാർ ആദരിക്കും. പി.എം.അബ്ദുൾസലാം മുസ്ലിയാർ, പ്രൊഫ.പ്രയാർ പി.രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിക്കും. ശിൽപ്പികളെ ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് താനുവേലി ആദരിക്കും. സമിതി സെക്രട്ടറി ടി.ഡി. ശരത്ചന്ദ്രൻ സ്വഗതവും ട്രഷറർ നിധീഷ് നന്ദിയും പറയും.