ആലപ്പുഴ : നിക്ഷേപ തട്ടിപ്പുകേസിൽ പ്രതി എസ്.എൻ.ഡി .പി യോഗം 2189-ാം നമ്പർ ശാഖായോഗം മുൻ സെക്രട്ടറി പി. പ്രിജിമോനെ കുറ്റക്കാരനല്ലെന്നു കണ്ട് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രജനി മോഹൻ വെറുതെ വിട്ടു. 2006 ൽ ശാഖായോഗം സെക്രട്ടറിയുടെ ചുമതലയിലിരികവേ തോട്ടപ്പള്ളി സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ച ശേഷം , മുതലും പലിശയും നൽകാതെ വിശ്വാസവഞ്ചന നടത്തി എന്നാരോപിച്ച് അമ്പലപ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കുവേണ്ടി അഡ്വ.എസ്. ജ്യോതികുമാർ കോടതിയിൽ ഹാജരായി.