ചേർത്തല:നൈപുണ്യ കോളേജിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ഡോ.ബിജി.പി.തോമസ്,വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ,കോളേജ് ആന്റി ഡ്രഗ്സ് സെൽ കോ–ഓർഡിനേറ്റർ ജോയൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.