ആലപ്പുഴ: സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ 12ന് രാവിലെ 10.30ന് ആലപ്പുഴ ചടയംമുറി സ്മാരക ഹാളിൽ ചേരും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.നസീർ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.മോഹനൻ റിപ്പോർട്ട് അവതരിപ്പിക്കും. പി.വി.സത്യനേശൻ,വി.മോഹൻദാസ്, ആർ.അനിൽകുമാർ, കെ.കമലാദേവി, സംഗീതാ ഷംനാദ്, എസ്.ബാബു, കെ.സുരേന്ദ്രൻ എന്നിവർ സംസാരിക്കും.