
മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ. എ. 1171 പ്രസിഡന്റായി കെ.വി.മേഘനാദൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പൊന്നാട് സർവീസ് സഹകരണ സംഘം രൂപീകരിക്കുവാൻ നേതൃത്വം നൽകിയ അദ്ദേഹം മൂന്നാം തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. വി.എച്ച്. അബ്ദുൾ ഖാദർ കുഞ്ഞാശാൻ, എം. വി.സുനിൽകുമാർ, എം. പി. ജോയ്, മുജീബ് റഹ്മാൻ, ബി. അൻസൽ,സി. സാബു,നിയാസ് ബഷീർ, സിനിമോൾ സുരേഷ്, റെംലബീവി, ഉണ്ണിമായ എന്നിവരാണ് എതിരില്ലാതെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ.