ചാരുംമൂട് : വയനാട് ഉരുൾ പൊട്ടൽ മേഖലയിലെ വെള്ളാർമല ജി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കി ചാരുംമൂട് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പ്രവർത്തകർ. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുവിടുന്നതിനും ഉള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഇതിന്റെ മുഴുവൻ തുകയും വാഹന ഉടമയ്ക്ക് കൈമാറി. ഫൗണ്ടേഷൻ പ്രവർത്തകർ സ്കൂൾ എച്ച് .എം ഉണ്ണികൃഷ്ണനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ യാത്ര പ്രശ്നം അറിഞ്ഞതും ഉടൻ തന്നെ അതിനു വേണ്ട തുക കണ്ടെത്തി കൈമാറിയതും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ. മുത്താര രാജ് , രതീഷ്കുമാർ കൈലാസം, തൻസീർ കണ്ണനാകുഴി, ഷൈജു ജി സാമൂവേൽ,പി.ബി അബു,റിയാസ് പത്തിശേരിൽ, രോഹിത് പാറ്റൂർ,രാജേഷ് പനക്കൽ, ജിൻസീർ, ഷെയ്ഖ് ഫായാസ്, മോൻസി മോനച്ചൻ,മിഥുൻ, ശരത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.