മാവേലിക്കര : കേരള കോൺഗ്രസ് 60-ാം ജന്മദിനം മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. റോയി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനം കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി.കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ഐ.ടി ആന്റ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജേയ്സ് വെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. ഉമ്മൻ ചെറിയാൻ, പി സി.ഉമ്മൻ, അലക്സാണ്ടർ നൈനാൻ, തോമസ് കടവിൽ അലക്സാണ്ടർ, ഡി.ജി ബോയ്, അലക്സ് ആറ്റുമാലിക്കൽ, എബി തോമസ്, ജോജി, ജേകബ്, അജിത്ത്, ഏബ്രഹാം, സണ്ണി തുടങ്ങിയവർ സംസാരിച്ചു.