
ഹരിപ്പാട്: വിശ്വകർമ സർവീസ് സൊസൈറ്റി ഹരിപ്പാട് 599-ാം നമ്പർ ശാഖ പ്രവർത്തിക്കുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് വടക്കുവശത്തുള്ള ഓഫീസ് കെട്ടിടം നവീകരിച്ചു. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വി.എസ്.എസ് സംസ്ഥാന ബോർഡ് അംഗം എം.മുരുകൻ പാളയത്തിൽ നിർവഹിച്ചു. ചടങ്ങിൽ ശാഖ പ്രസിഡന്റ് സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എൻ.സന്തോഷ്‌കുമാർ, യൂണിയൻ സെക്രട്ടറി സി.കൃഷ്ണൻ ആചാരി, ശാഖ സെക്രട്ടറി അനു കെ.രാജ്, ശാഖ വൈസ് പ്രസിഡന്റ് ആർ.സെൽവരാജൻ, മുൻ പ്രസിഡന്റ് എ .ഗണപതി, എസ്.രങ്കരാജൻ, ട്രഷറർ ചന്ദ്രബോസ്, ജോയിന്റ് സെക്രട്ടറി നിധീഷ് കുമാർ.ജി എന്നിവർ സംസാരിച്ചു.