മാവേലിക്കര: ഹരിയാന തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയത്തിൽ ചെട്ടികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സി.ദേവാനന്ദ്, വൈസ് പ്രസിഡന്റ് കണ്ണൻ, ജില്ലാകമ്മിറ്റിയംഗം രാധാകൃഷ്ണപിള്ള, ഭരണിക്കാവ് ഏരിയ പ്രസിഡന്റ് ബി.അജിത്, ചെട്ടികുളങ്ങര പടിഞ്ഞാറൻ മേഖല പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ, ചെട്ടികുളങ്ങര കിഴക്കൻ മേഖല പ്രസിഡന്റ് വിജയകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജയന്ത് എം.എസ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് മോഹനക്കുറുപ്പ്, മഹേശൻ, കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.