മാവേലിക്കര: കേരള കോൺഗ്രസ് എം 60-ാം ജന്മദിനം തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് വി.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല വൈസ് പ്രസിഡന്റ് കെ.രാധകൃഷ്ണകുറുപ്പ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അജിത്ത് തെക്കേക്കര, പി.രാജു, എസ്.അയ്യപ്പൻ പിള്ള, ബിജു ആനന്ദ്, സജി ജോസഫ്, രാജീവ്.ആർ തുടങ്ങിയവർ സംസാരിച്ചു.