ghh

ഹരിപ്പാട്: ഭാര്യ മരിച്ച് പതിന്നാലാം ദിവസം ഭർത്താവും മരിച്ചു. മുതുകുളം വടക്ക് വലിയതറയിൽ രാധാദേവിയമ്മ (72) മരിച്ചതിന് പിന്നാലെയാണ് ഭർത്താവ് ശിവശങ്കരൻ നായരും(81) മരിച്ചത്. സെപ്റ്റംബർ 25-നു രാത്രിയാണ് രാധാദേവിയമ്മ മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ശിവശങ്കരൻ നായരും മരിച്ചു. മക്കൾ: രാജു ശിവശങ്കരൻ നായർ, രജനി, രശ്മി. മരുമക്കൾ: ലേഖ, സുഭാഷ് ആർ. പിളള, ജയകൃഷ്ണൻ. ശിവശങ്കരൻ നായരുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12-നു വീട്ടുവളപ്പിൽ.