ആലപ്പുഴ: പെൻഷൻ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയുമുൾപ്പെടെ പെൻഷൻകാരുടെ അടിയന്തരാവശ്യങ്ങൾ ഉടനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. സമരപരിപാടി സംസ്ഥാന സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം.പ്രസാദ്, ജില്ലാ സെക്രട്ടറി കെ.സോമനാഥ പിള്ള, ട്രഷറർ എം.മുഹമ്മദ് യൂനുസ്, എം.വി.സോമൻ, ആർ.രവീന്ദ്രനാഥൻ നായർ, മെഴ്‌സിക്കുട്ടി ജോർജ്ജ്, ടി.കെ.സുഭാഷ്, എം.ജോഷ്വാ, വി.എസ്. ചന്ദ്രശേഖരൻ, എ.അബ്ദുകുട്ടി, എസ്.കുമാരി, കെ.എൻ.ഇന്ദിരാമ്മ, പ്രൊഫ.ജീവൻ എന്നിവർ സംസാരിച്ചു.