ആലപ്പുഴ: നഗരസഭാ പരിധിയിൽ മാന്വൽ സ്‌കാവഞ്ചിംഗ് (തോട്ടിപ്പണി) ചെയ്യുന്നവരെ കണ്ടെത്താനും പുനരധിവാസം ഉറപ്പിക്കുന്നതിനുമായി സർവേ നടത്തുന്നു. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നവരെയും, അത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരെയും സർവേയിൽ ഉൾപെടുത്തിയിട്ടില്ല .
മനുഷ്യവിസർജ്ജ്യം അതത് സമയത്ത് നേരിട്ട് കൈകാര്യം ചെയ്യുന്നവരുണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തുകയാണ് സർവേ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ മാന്വൽ സ്‌കാവഞ്ചിംഗ് (തോട്ടിപ്പണി) പ്രവൃത്തിയിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ 14ന് തീയതി ടൗൺ ഹാളിൽ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.