ആലപ്പുഴ: കേരള കോൺഗ്രസ് ജോയിന്റ് പ്ലാറ്റ്ഫോമിന്റെ ആഭിമുഖ്യത്തിൽ പി.ഡി.ലൂക്കിന്റെ ഇരുപതാം ചരമ വാർഷിക ദിനചരണം നടത്തി. ആലപ്പുഴ ചടയന്മുറി ഹാളിൽ കൂടിയ സമ്മേളനം കേരളാകോൺഗ്രസ് നേതാവ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. എം.ഇ.ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, ഫിലിപ്പോസ് തത്തംപള്ളി, എൻ.മിനി മോൾ, ഇ.ഷാബ്ദീൻ, ആശാ കൃഷ്ണാലയം, ഹക്കീം മുഹമ്മദ് രാജ, എസ്.മണിയമ്മ, ജേക്കബ് ജി.എട്ടിൽ തുടങ്ങിയവർ സംസാരിച്ചു.