ആലപ്പുഴ: ചന്ദനക്കാവ് അണ്ണാവി സരസ്വതി കോവിൽ നവരാത്രി മഹോത്സവം എട്ടാം ദിനമായ ഇന്ന് രാവിലെ 9 മുതൽ സംഗീതാരാധന. ആലപ്പി പ്രമോദ് ഉദ്ഘാടനം നിർവഹിക്കുന്ന ആരാധനയിൽ ബിനു മഹാരഥൻ വയലിൻ, തിരുവമ്പാടി അനിൽ മൃദംഗം വായിക്കും. വൈകുന്നേരം ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംഗീത സംവിധായകൻ വിദ്യാധരൻ, നെടുമങ്ങാട് ശിവാനന്ദൻ, കെ.പത്മനാഭ പിള്ള തുടങ്ങിയവർ പങ്കെടുക്കും. വയലിൻ, ഓടക്കുഴൽ കലാകാരൻ ബിനു മഹാരഥൻ,നൃത്ത അദ്ധ്യാപിക രഞ്ജിത ശ്രീനാഥ് എന്നിവർക്ക് അണ്ണാവി സരസ്വതി കോവിൽ ഏർപ്പെടുത്തിയ വാണീ പുരസ്‌കാരം സമ്മാനിക്കും. തുടർന്ന് വിദ്യാധരന്റെ സംഗീതാർച്ചനയുണ്ടാകും.