ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ട്രസ്റ്റിന്റെ കീഴിലെ വളനാട് പി.ജെ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് കുട്ടികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണം കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും. 13ന് രാവിലെ 10.30ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ പി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും. കുടവിതരണം മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് അഡ്വ.പി.പി.ബൈജു, എച്ച്.എം.പി.എസ്.പ്രേമ,എൽ.പി.എസ് എച്ച്.എം.ഗീത.ജെ, ആലപ്പി ഋഷികേശ്,സാബു പി.കണ്ണർകാട്, ഗീതാകുമാരി,ധനലക്ഷ്മി,ടി.ഒ.സൽമോൻ, വി.വിശ്വരാജ്,വിദ്യ,രാജു പള്ളിപ്പറമ്പിൽ,കെ.എച്ച്.സുരേഷ്, വിഞ്ജുഷ വിജയകുമാർ എന്നിവർ സംസാരിക്കും. ക്ഷേത്രം സെക്രട്ടറി എൻ.രാജീവ് സ്വാഗതവും സി.സതീഷ് നന്ദിയും പറയും.