ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കാപ്പിൽ കഴിക്ക് 1657- ാം നമ്പർ ശാഖായോഗം വക ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് കാണിക്കവഞ്ചി അപഹരിച്ചു. ഇന്നലെ രാത്രി പത്തേകാൽ മണിയോടെയാണ് സംഭവം.മൂന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞട്ടുണ്ട്.പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഗ്ളാസ് അടിച്ച് തകർത്ത് വഞ്ചി അപഹരിച്ചത്. കായംകുളം പൊലീസ് കേസെടുത്ത് അനേഷണം തുടങ്ങി.