ambala

അമ്പലപ്പുഴ: ഒലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി സൈക്യാട്രി വിഭാഗം മാനസികാരോഗ്യദിനാഘോഷം സംഘടിപ്പിച്ചു. എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. കെ. ജി .എം. സി.ടി. എ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രൊഫ. ഡോ. ഷാജഹാൻ അദ്ധ്യക്ഷനായി. സൈക്യാട്രി വിഭാഗം മേധാവി ഡോ. കെ. വിധുകുമാർ, ന്യൂറോളജി വിഭാഗം മേധാവി ഡോ. സി. വി .ഷാജി, സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ടി. പി. സുമേഷ്, അസിസ്റ്റന്റ് പ്രൊഫ. ഡോ. ഷാലിമ കൈരളി എന്നിവർ സംസാരിച്ചു. തുടർന്ന് ഈ വർഷത്ത മാനസികാരോഗ്യ ദിന സന്ദേശമായ 'തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഡോക്ടർമാരായ പി. എസ്. ഷാജഹാൻ, സൈക്യാട്രി വിഭാഗം പ്രൊഫ. ഗംഗ കൈമൾ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ നിഷ ജേക്കബ്, ടെക് ജൻഷ്യ സി.ഇ.ഒ ജോയ് സെബാസ്ററ്യൻ, ഡോ. ജാവേദ് അനീസ്, ഡോ. മുഹമ്മദ് യാസിർ, ഷിനു ജോസഫ് എന്നിവർ പങ്കെടുത്തു.