കായംകുളം: കണ്ടല്ലൂർ തെക്ക് മാടമ്പിൽ ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി.ഇന്ന് വൈകിട്ട് 7ന് ഭജൻ സന്ധ്യ. നാള രാവിലെ 7ന് അഖണ്ഡനാമജപയജ്ഞം, തിരുവാതിര. വിജയ ദശമി ദിവസം രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും. തുടർന്ന് സംഗീതാരാധന, മാടമ്പിൽ വാദ്യ കലാക്ഷേത്രം ഉദ്ഘാടനം .