കായംകുളം: രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡിന്റെ നേതൃത്വത്തിൽ വിജയദശമി മഹോത്സവം ആഘോഷിക്കും. 13ന് ഉച്ചയ്ക്ക് 2.30 ന് ദേശത്തിനകം ഇടയൊടിക്കാവിൽ പഥസഞ്ചലനം നടക്കും. തുടർന്ന് വൈകിട്ട് 5 ന് പുള്ളിക്കണക്ക് എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിൽ ടി.എം.വർഗീസ് മെമ്മോറിയൽ കൾചറൽ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.റോയി വർഗീസ് അദ്ധ്യക്ഷനാകും.രാഷ്ട്രീയ സ്വയം സേവക് സംഘം ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് എ.വി.ഷിജു ബൗദ്ധിക് നടത്തുമെന്ന് ഖണ്ഡ് സംഘചാലക് ഡോ.ജെ.രാധാകൃഷ്ണൻ അറിയിച്ചു.