മാന്നാർ: കേന്ദ്രസർക്കാരിൻറെ കുടിവെള്ളം, ശുചിത്വ വകുപ്പ് മുഖേനയുള്ള ജൽ ജീവൻ മിഷൻ, സ്വച്ഛഭാരത് മിഷൻ ഘട്ടം രണ്ട് എന്നീ രണ്ട് പ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാന്നാർ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭകൾക്ക് തുടക്കമായി. പ്രത്യേക ഗ്രാമസഭകളുടെ ആദ്യ യോഗം പന്ത്രണ്ടാം വാർഡിൽ വാർഡ് മെമ്പർ അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ രാധാഗോപി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമസഭ കോ-ഓർഡിനേറ്റർ വിജയലക്ഷ്മി, മുരളീധരൻ പ്രണവം തുടങ്ങിയവർ സംസാരിച്ചു.