ചാരുംമൂട്: താമരക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈകിട്ട് 6 വരെയും ഡോക്ടന്മാരുടെ സേവനം ലഭ്യമാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ബി.ജെ.പി താമരക്കുളം കിഴക്ക് പടിഞ്ഞാറ് ഏരിയാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. എഫ്.എച്ച്.സിയിൽ ഡോക്ടറന്മാരുടെ അഭാവം ഉണ്ട്. നിലവിൽ വൈകിട്ട് 6 വരെയാണ് ഡോക്ടറുടെ സേവനം ലഭിക്കേണ്ടതെങ്കിലും ഉച്ചയ്ക്ക് 1 വരെയെയാണ് ഡോക്ടറുടെ സേവനമുള്ളത്. ഇത് കിലോമീറ്ററുകൾ താണ്ടി ചികിത്സ തേടിയെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. രാവിലെ മുതൽ രോഗികൾ എത്തുമെങ്കിലും 9 മുതലാണ് ലാബിലെ സേവനം ലഭിക്കുന്നത്. ഇതുമൂലം രാവിലെ ചികിത്സയ്ക്കെത്തുന്നവർക്ക് ലാബിന്റെ സേവനം ലഭിക്കാത്ത സ്ഥിതിയുണ്ട്. പഞ്ചായത്തിൽ നിന്നും താത്കാലിക നിയമന നം നടത്തി ഇതിനും പരിഹാരം കാണമെന്ന് ഭാരവാഹികളായായ സുരേഷ് കോട്ടവിള, സുമ ഉപാസന എന്നിവർ ആവശ്യപ്പെട്ടു.