ചേർത്തല:ചേർത്തല സെവൻ ഹീറോസ് കബഡി ക്ലബ് ഒരുക്കുന്ന സംസ്ഥാനതല കബഡി ചാമ്പ്യൻഷിപ്പ് 12നും 13നുമായി ചേർത്തല വി.ടി.എ.എം ഹാളിൽ നടക്കും. കബഡിയിൽ ചേർത്തലയെ ദേശീയ അന്തർദേശിയ തലങ്ങളിലേക്കുയർത്തിയ സെവൻഹീറോസിന്റെ 49ാം വാർഷികത്തിന്റെ ഭാഗമായാണ് ചാമ്പ്യൻഷിപ്പ്.
19 വയസിൽ താഴെയുള്ളവർക്കായി ആൺ പെൺ വിഭാഗത്തിലാണ് മത്സരങ്ങൾ.എല്ലാ ജില്ലകളിൽ നിന്നുമായി ആൺകുട്ടികളുടെ വിഭാഗത്തിൽ 20ഉം പെൺകുട്ടികളുടെ വിഭാഗത്തിൽ 17ഉം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.രഞ്ജിത്ത് ക്ലബ് ഭാരവാഹികളായ എസ്.മുകേഷ്,പ്രഭോഷ്ബാബു,സിബിൻ കുരിശിങ്കൽ,പി.എസ്.രതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12ന് രാവിലെ 10ന് മത്സരം തുടങ്ങും.വൈകിട്ട് 4ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ചെയർപേഴ്സൺ ഷേർളിഭാർഗവൻ അദ്ധ്യക്ഷയാകും.13ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുൻ എം.പി എ.എം.ആരിഫ് ഉദ്ഘാടനം ചെയ്യും.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റേഞ്ച് എസ്.പി. കെ.ഇ.ബൈജു സമ്മാനദാനം നടത്തും.വിവിധ മേഖലകളിൽ മികവുകാട്ടിയവരെ ആദരിക്കും.