
ചേർത്തല:വനിതകളുടെ നേതൃമികവുയർത്താൻ മഹിളാ കോൺഗ്രസ് നടത്തുന്ന സാഹാസ് ഏകദിന പഠനക്യാമ്പ് വയലാർ ബ്ലോക്കിൽ നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.മിനിമോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ അദ്ധ്യക്ഷനായി.കോൺഗ്രസ് രാഷ്ട്രീയവും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ കെ.എ.ബാബു ക്ലാസ് നയിച്ചു.നേതാക്കളായ ജയസോമൻ,സതി അനിൽകുമാർ,സജിമോൾഫ്രാൻസിസ്,റാണി ജോർജ്ജ്,എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,ടി.എച്ച്.സലാം,ടി.എസ്.രഘുവരൻ,വി.എൻ.അജയൻ,എം.കെ.ജയപാൽ,പി.എം.രാജേന്ദ്രബാബു,സി.ആർ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.നേതൃപരിശീലന കളരിയും,സർട്ടിഫിക്കറ്റ് വിതരണവും നടത്തി.