
അമ്പലപ്പുഴ : കേരളാ കോൺഗ്രസ് (എം) ന്റെ അറുപതാം ജന്മദിനാഘോഷം ആരംഭിച്ചു. കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ അഡ്വ. പ്രദീപ് കൂട്ടാല, ടി. കുര്യൻ, എം. എസ്. നൗഷാദ് അലി, ഷീൻ സോളമൻ,എസ്. വാസുദേവൻ നായർ, വർഗീസ് ആന്റണി, നിസാം വലിയ കുളം, സാദത്ത് റസാക്ക്, മാത്തച്ചൻ കല്ലുപുരക്കൽ,ജോയ് കുര്യാക്കോസ്, ജോസുകുട്ടി, മുഹമ്മദ് കെ കബീർ, ഹാഷിം, ഷെരീഫ് കുട്ടി, താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.