ആലപ്പുഴ : തെക്കനാര്യാട് വിശ്വകർമ്മ ഗുരുകുലമഠം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യഞ്ജത്തിന്റെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ അറസ്റ്റു ചെയ്യണമെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി ശശികുമാർ പൊലീസിൽ നൽകി.