ആലപ്പുഴ : മിലറ്ററി പൊലീസ് വെറ്റൻസ് വെൽഫെയർ അസോസിയേഷന്റെ കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 12,13തീയതികളിൽ ആലപ്പുഴയിൽ നടക്കും. പഗോഡ റിസോർട്ടിൽ 12ന് വൈകിട്ട് 5ന് കലാപരിപാടി. 13ന് രാവിലെ 10ന് ജില്ല പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യും.