തുറവൂർ: കളരിക്കൽ മഹാദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 13 ന് വിദ്യാരംഭത്തോടെ സമാപിക്കും. നാളെ വൈകിട്ട് 5 ന് വിദ്യാരാജ്ഞി പൂജ,6.30ന് തുറവൂർ സന്ധ്യ ഷേണായിയുടെ ഭജൻസന്ധ്യ. 13 ന് രാവിലെ 5.30 ന് ജ്ഞാന ഗണപതി ഹോമം, 6.30 ന് ലിപി സരസ്വതി പൂജ, 7ന് വിദ്യാരംഭം.